കോട്ടയം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ജനപങ്കാളിത്തത്തോടെ രാജ്യത്തിന് മാതൃകയായി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം നടപ്പാക്കുന്ന കോട്ടയം, ഇടുക്കി ജില്ലകളിലെ പഞ്ചായത്ത് സെക്രട്ടറിമാരുടേയും ഉദ്യോഗസ്ഥരുടേയും പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സംവിധാനം വഴി നടക്കുന്ന സാമ്പത്തിക ഇടപാടുകൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അവർ പറഞ്ഞു.