ലഹരി വിമുക്ത കേരളം, അധ്യാപക പരിവർത്തന പരിപാടിയുടെ ഭാഗമായി കുമളിയിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കുമളി ഗവ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിശീലന പരിപാടി കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. ലഹരി വിമുക്ത കേരളം സാക്ഷാത്കരിക്കുന്നതിനു വേണ്ടി വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം തടയുന്നതിന് വേണ്ടി മാതൃകാപരമായ പ്രവർത്തനം നടത്താൻ കഴിയുന്നത് അധ്യാപകർക്കാണെന്നും എല്ലാവരും ഒത്തൊരുമിച്ച് ലഹരി എന്ന വിപത്തിനെതിരെ പ്രവർത്തിക്കണമെന്നും ശാന്തി ഷാജി മോൻ പറഞ്ഞു.

ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിക്ക് തുടങ്ങുന്ന ലഹരി വിമുക്ത കേരളം ക്യാമ്പയിന്റെ മുന്നോടിയായി 1 മുതൽ +2 വരെയുള്ള ഗവ, എയ്‌ഡഡ്‌, സർക്കാർ അംഗീകാരമുള്ള അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപകർക്കാണ് വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി പൊതുവിദ്യാഭ്യാസ വകുപ്പ്, എക്സൈസ്, പോലീസ് തുടങ്ങിയവ വകുപ്പുകളുടെ സഹായത്തോടെ പരിശീലനം നൽകുന്നത്. കുമളി ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ 29, 30 തീയതികളിലാണ് പരിശീലനം നടത്തുന്നത്.