അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ ആലുവ നോളജ് സെന്ററില്‍ പോസ്റ്റ് ഗ്രാജുവേറ്റ്/ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആര്‍ക്കിടെക്ചര്‍ ഡ്രാഫ്റ്റിംഗ് ആന്റ് ലാന്റ് സര്‍വ്വെ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ് എന്നീ കോഴ്സുകളിലേക്ക്് അപേക്ഷ ക്ഷണിച്ചു. പി.ജി. കോഴ്സുകള്‍ക്ക് ഡിഗ്രിയും പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് എസ്.എസ്.എല്‍.സിയും, ഡിപ്ലോമ കോഴ്സുകള്‍ക്ക് പ്ലസ്ടുവുമാ ണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് : കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, സാന്റോ കോംപ്ലക്സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, പമ്പ് ജംഗ്ഷന്‍, ആലുവ ഫോണ്‍ : 8136802304, 0484-2632321.

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ കേരള സര്‍വ്വകലാശാലയുടെ ബി.ബി.എ (ടൂറിസം മാനേജ്മെന്റ് , ബി.കോം (ട്രാവല്‍ ആന്റ് ടൂറിസം), എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ www.kittsedu.org എന്ന വെബ്സൈറ്റിലൂടെയോ നേരിട്ടോ അപേക്ഷിക്കാം. ഫോണ്‍: 9446529467, 0471 2327707, 2329539.