കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 1 മുതല്‍ 5 വരെ കാരപ്പുഴ ഡാം പരിസരത്ത് ഭക്ഷ്യ വിപണന മേള സംഘടിപ്പിക്കുന്നു. കുടുംബശ്രീ നബാര്‍ഡുമായി സഹകരിച്ചാണ് മേള നടത്തുന്നത്. ആവിയില്‍ തയ്യാറാക്കുന്ന വിഭവങ്ങള്‍, പലതരം ദോശകള്‍, അറേബ്യന്‍ വിഭവങ്ങള്‍, വിവിധ തരം ജ്യൂസുകള്‍ തുടങ്ങിയ വിഭവങ്ങള്‍ മേളയില്‍ ലഭ്യമാകും. ഒക്ടോബര്‍ 1 ന് രാവിലെ 10 ന് മേള ആരംഭിക്കും. 5 ദിവസം നീണ്ടു നില്‍ക്കുന്ന ഭക്ഷ്യ മേളയോടൊപ്പം കുടുംബശ്രീ തനത് ഉല്‍പ്പന്നങ്ങളുടെ വിപണന സ്റ്റാളും സജ്ജീകരിക്കും.
