തിരുവനന്തപുരം ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജോലിക്ക് നിയോഗിച്ചിട്ടുള്ള മുഴുവൻ ജീവനക്കാർക്കും അവധി ദിനങ്ങൾ പ്രവർത്തി ദിനങ്ങളായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. വെള്ളപ്പൊക്ക ദിരിതാശ്വാസ പ്രവർത്തനങ്ങളെയും ദുരിതാശ്വാസ ക്യാംപുകളുടെ പ്രവർത്തനത്തെയും പൊതു അവധി ദിവസങ്ങൾ ബാധിക്കാതിരിക്കാൻ ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പു വരുത്തണമെന്നുള്ള സർക്കാർ ഉത്തരവ് പ്രകാരമാണ് കളക്ടറുടെ നടപടി. തിരുവനന്തപുരം ജില്ലയിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ കളക്ടറുടെ അനുമതിയില്ലാതെ ആസ്ഥാനം വിട്ടുപോകാൻ പാടില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സേവനം ആവശ്യപ്പെടുന്ന പക്ഷം ഒരു മണിക്കൂറിനകം സർക്കാർ വാഹനങ്ങളും സർക്കാർ സ്വകാര്യ സ്‌കൂൾ വാഹനങ്ങളും കളക്ടർ ആവശ്യപ്പെടുന്ന പക്ഷം ഒരു മണിക്കൂറിനകം വിട്ടുനൽകണം. അവധി ദിവസങ്ങളിൽ ജോലിയെടുക്കുന്ന ജീവനക്കാർക്ക് കോംപൻസേഷൻ ഓഫിന് അർഹതയുണ്ടായിരിക്കുമെന്നും കളക്ടർ അറിയിച്ചു.