സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളിൽ  2022-2023 അധ്യായന വർഷത്തെ എം.ടെക് പ്രവേശനത്തിന് താത്ക്കാലിക റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  റാങ്ക് ലിസ്റ്റിൽ  നൽകിയിട്ടുള്ള വിവരങ്ങൾ സംബന്ധിച്ച് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ ഇന്ന് (ഒക്ടോബോർ 2) വൈകിട്ട് 4ന് മുമ്പ് mtechadmission@cet.ac.in ൽ  അറിയിക്കണം. മെയിൽ അയയ്ക്കുമ്പോൾ വിഷയം ‘MCAP 2022 defect in Rank list’  എന്ന് നൽകണം. വിവരങ്ങൾക്ക്: 0471 2561307.