മീനങ്ങാടി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ.പി ആരംഭിച്ചു. ഒ.പിയുടെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ അധ്യക്ഷത വഹിച്ചു. മീനങ്ങാടി സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. കുഞ്ഞിക്കണ്ണന്‍ വിഷയാവതരണം നടത്തി. ഉച്ചയ്ക്ക് 1 മുതല്‍ വൈകീട്ട് 6 വരെയാണ് സായാഹ്ന ഒ.പി പ്രവര്‍ത്തിക്കുന്നത്.