കുന്നംകുളം നഗരസഭ 24-ാം വാര്‍ഡ് ചീരംകുളം ലക്ഷം വീട് കോളനി പരിസരത്തെ 96-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. 2021-22ലെ എംഎല്‍എ – എസ്ഡിഎഫ് ഫണ്ടായ 21 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി കെട്ടിടം നിര്‍മ്മിക്കുന്നത്. ജില്ലാ പഞ്ചായത്ത് എല്‍എസ്ജിഡി വിഭാഗമാണ് അങ്കണവാടിയുടെ പദ്ധതി നിര്‍വഹണം നടത്തുന്നത്. ആറ് മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കും.
നിര്‍മ്മാണോദ്ഘാടനം എ സി മൊയ്തീന്‍ എംഎല്‍എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അംഗങ്ങളായ പി എം സുരേഷ്, സജിനി പ്രേമന്‍, പ്രിയ സജീഷ്, കൗണ്‍സിലര്‍മാരായ എ എസ് സുജീഷ്, കെ കെ മുരളി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ എസ് ലക്ഷ്മണന്‍, അങ്കണവാടി ജീവനക്കാരി ഷീജ തുടങ്ങിയവര്‍ സംസാരിച്ചു. മുനിസിപ്പല്‍ ഓവര്‍സീയര്‍ വി ആര്‍ മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.