സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്ത് തല ശുചീകരണ യജ്ഞവും ഹരിത സന്ദേശ ക്യാമ്പയിനും പ്രസിഡന്റ് ശാന്തി ഷാജിമോന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ശുചിത്വ ഇന്ത്യ എന്ന മഹാത്മ ഗാന്ധിയുടെ സ്വപ്നത്തെ സാക്ഷാത്കരിക്കുന്നതിനു വേണ്ടി ‘സ്വച്ഛതാ കി സേവാ ശുചീകരണ യജ്ഞ’ത്തിന്റെ ഭാഗമായിട്ടാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. ഒക്ടോബര്‍ 2 ന് നടത്താനിരുന്ന പരിപാടി മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. കുമളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. കെ. ബാബുകുട്ടി അധ്യക്ഷത വഹിച്ചു. ക്യാമ്പയിന്റെ ഭാഗമായി കുമളി കുടുംബാരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും യജ്ഞത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.