ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവത്കരണ റാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു.
തങ്കമണി പോലീസ് സ്റ്റേഷന്‍, ഉടുമ്പന്‍ചോല എക്സൈസ് റേഞ്ച് ഓഫീസ് എന്നിവയുടെ സഹകരണത്തോടെ സ്‌കൂളില്‍ നടന്ന പരിപാടി ഉടുമ്പന്‍ചോല എക്സൈസ് ഇന്‍സ്പെക്ടര്‍ മനുഷ് വി.പി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ സജിദാസ് മോഹന്‍ അധ്യക്ഷത വഹിച്ചു. എസ്. പി. സി. ഒ. വിനോദ് പി.പി മുഖ്യ പ്രഭാഷണം നടത്തി. നെടുങ്കണ്ടം എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ സലാം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തങ്കമണി പോലീസ് സ്റ്റേഷനിലെ എസ്. ഐ. സിബി തോമസ്, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ഉഷ കെ.എസ്, സ്റ്റാഫ് സെക്രട്ടറി ജയ്മോന്‍ പി.ജോര്‍ജ്, തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് ഇരട്ടയാറിലേയ്ക്ക് എസ്.പി.സി, റെഡ് ക്രോസ് കേഡറ്റുകള്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അണിനിരന്ന ബോധവത്ക്കരണ റാലിയും നടത്തി. ഇരട്ടയാര്‍ ബസ് സ്റ്റാന്റിലെത്തിച്ചേര്‍ന്നപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി റാലിയെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് ഇരട്ടയാര്‍ ടൗണിലും ശാന്തിഗ്രാമിലും ലഹരിവിരുദ്ധ ഫ്ളാഷ് മോബും അവതരിപ്പിച്ചു.