ബാച്ച്‌ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.സി.റ്റി) -2022 കോഴ്സിലേക്ക് ആദ്യഘട്ട അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് ടോക്കണ്‍ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 10 വരെ നീട്ടി. അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ചവര്‍ അവരുടെ ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്ട്മെന്റുകള്‍ക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കില്‍ ഓപ്ഷന്‍ ലിസ്റ്റില്‍ നിന്നും അവ നീക്കം ചെയ്യണം. ഫീസ് അടയ്ക്കാത്തവര്‍ക്ക് അലോട്ട്മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ലെന്നും എല്‍. ബി. എസ് ഡയറക്ടര്‍ അറിയിച്ചു. രണ്ടാം ഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷന്‍ പുന:ക്രമീകരണം ഒക്ടോബര്‍ 10 വരെ നടത്താമെന്നും എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2324396, 2560327.
