സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ കേരള സര്‍വകലാശാലയുടെ കീഴില്‍ എ.ഐ.സി.റ്റി.ഇ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ (ട്രാവല്‍ ആന്‍ഡ് ടൂറിസം) കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 10ന് രാവിലെ പത്തുമണിക്ക് നടത്തുന്നു. 50 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം തൈക്കാടുള്ള കിറ്റ്സിന്റെ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446529467, 9447013046, 04712329539, 2327707