കേരള ചരിത്ര ഗവേഷണ കൗൺസിൽ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ സഹകരണത്തോടെ  Amateur Curiosity: Passion and Politics    എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു. നാളെ (ഒക്ടോബർ 11) രാവിലെ 10.3ന് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ലാങ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിലാണ് പരിപാടി. ന്യുഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ടെക്നോളജിയിലെ ഡിപ്പാർട്ട്മെൻറ് ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗം പ്രൊഫസർ വി. സനിൽ പ്രഭാഷണം നടത്തും. കെ.സി.എച്ച്.ആർ ഡയറക്ടർ പ്രൊഫ. ജി.അരുണിമ അധ്യക്ഷത വഹിക്കും.