സംസ്ഥാനത്തെ ജലസ്രോതസുകൾ മലിനപ്പെടുത്തുന്നത് തടയുന്നതിനായി പഞ്ചായത്ത് വകുപ്പ് പരിശോധന തുടങ്ങി. ജൂൺ മുതൽ മൂന്നു തവണ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയതിൽ 12,33,000 രൂപ ചട്ടലംഘനം നടത്തിയവകയിൽ പിഴയിടുകയും 7,95,750 രൂപ പിരിച്ചെടുക്കുകയും ചെയ്തു. മാലിന്യ മുക്ത കേരളം എന്ന മുദ്രവാക്യം പ്രാവർത്തികമാക്കുന്നതിന് ഇത്തരം പരിശോധനകൾ തുടരുന്നതിന് ഗ്രാമപഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.