ആരോഗ്യ വകുപ്പിന് കീഴിലെ ജില്ലാ മാനസിക ആരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക മാനസിക ആരോഗ്യ ദിനാചരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ശരീരത്തിന്റെ ആരോഗ്യം പോലെ പ്രധാനപ്പെട്ടതാണ് മനസിന്റെ ആരോഗ്യമെന്നും മനസിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ശാസ്ത്രീയമായ ചികിത്സ തേടണമെന്നും അദ്ദേഹം പറഞ്ഞു.
ലോക മാനസികാരോഗ്യ ഫെഡറേഷന്റെ ബോധവത്കരണ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ലോക മാനസിക ആരോഗ്യ ദിനാചരണം സംഘടിപ്പിക്കുന്നത്. ‘എല്ലാവരുടെയും മാനസികാരോഗ്യവും ക്ഷേമവും ഒരു ആഗോള മുന്‍ഗണനയാക്കി മാറ്റുക’ എന്നതാണ് ഈ വര്‍ഷത്തെ വിഷയം.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായിക് അധ്യക്ഷത വഹിച്ചു. ജില്ലയിലെ എം എസ്് ഡബ്ല്യു, സൈക്കോളജി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച
ക്വിസ്, പോസ്റ്റര്‍ രചന മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിര്‍വ്വഹിച്ചു. ‘പോസറ്റീവ് മെന്റല്‍ ഹെല്‍ത്ത്’ എന്ന വിഷയത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കീര്‍ത്തി എസ് ബാബു ക്ലാസെടുത്തു. ജില്ലാ മാനസിക ആരോഗ്യ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ. വാനതി സുബ്രഹ്മണ്യം, ജില്ലാശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍, ഡെപ്യുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം പ്രീത, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍ കുമാര്‍, കൗണ്‍സിലര്‍ കെ ശ്യാമിനി എന്നിവര്‍ പങ്കെടുത്തു.
![](https://prdlive.kerala.gov.in/wp-content/uploads/2022/10/IMG20221010115840-65x65.jpg)