തൃശ്ശൂർ ജില്ലാ പഞ്ചായത്ത് 2021 – 22 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മുരിങ്ങത്തേരി കോളനി ഹെൽത്ത് സെന്റർ റോഡിന്റെ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ നിർവഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മുരിങ്ങത്തേരി മുണ്ടങ്ങോട് കോളനി സമഗ്ര വികസനത്തിന്റെ ഭാഗമായി 12 ലക്ഷത്തി 33,000 രൂപ വകയിരുത്തിയാണ് പദ്ധതി ആവിഷ്കരിച്ചത്. മുരിങ്ങത്തേരി ഹെൽത്ത് സെന്റർ റോഡ് ഇന്റർലോക്ക് ടൈൽ വിരിച്ച് ആണ് റോഡ് നവീകരിച്ചത്. പദ്ധതിയുടെ തുടർ പ്രവർത്തനമായി മുണ്ടങ്കോട് കോളനിയിലെ പൊതു കിണർ നവീകരണം നടത്തുമെന്നും ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ അറിയിച്ചു.

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് ബസന്ത്ലാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോക്ടർ വി.സി .ബിനോജ് മാസ്റ്റർ, വാർഡ് മെമ്പർ എൻ.പി. അജയൻ, ഗ്രാമ പഞ്ചായത്ത് അംഗം സ്വപ്ന പ്രദീപ്, വാർഡ് വികസന സമിതി അംഗങ്ങളായ ഒ.എസ്. മനോഷ്, എം.സി.വേലായുധൻ, കെ.എം. സൈയ്തുമുഹമ്മദ്, പി.ടി. സുശാന്ത്, സിഡിഎസ് അംഗം സുനന്ദ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.