കുന്ദമംഗലം- ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാക്കേരി പാലത്തിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്. പാലം പ്രവൃത്തിയുടെ പുരോഗതി പി.ടി.എ റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം വിലയിരുത്തി.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ചന്ദ്രൻ തിരുവലത്ത്, യു.സി പ്രീതി, മെമ്പർ ടി ശിവാനന്ദൻ, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം ചീഫ് എഞ്ചിനീയർ എം അശോക് കുമാർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ പി.കെ മിനി, എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി അജിത് കുമാർ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ.വി ഷിനി, അസി. എഞ്ചിനീയർ എൻ ബൈജു തുടങ്ങിയവർ പങ്കെടുത്തു.