തോലനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ജീവനി സെന്റര്‍ ഫോര്‍ വെല്‍ബിയിങ്ങിന്റെ ഭാഗമായി സൈക്കോളജി അപ്രെന്റിസിനെ താത്ക്കാലികമായി നിയമിക്കുന്നു. റെഗുലര്‍ പഠനത്തിലൂടെയുള്ള സൈക്കോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 14ന് ഉച്ചയ്ക്ക് 1.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം.
