അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം
ജില്ലയിലെ വിവിധ കോടതികളില്‍ അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് പുതിയ അഭിഭാഷകരെ നിയമിക്കുന്നതിനായി യോഗ്യരായ അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബയോഡാറ്റ, പേര്, അഡ്രസ്സ്, വയസ്സ്, ജനനതീയതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, യോഗ്യത, അഭിഭാഷകരായുള്ള പ്രവൃത്തി പരിചയം, എന്റോള്‍മെന്റ് നമ്പര്‍ (തീയതി ഉള്‍പ്പെടെ) എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 17 ന് വൈകീട്ട് 5 നകം നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ ജില്ലയിലെ സ്ഥിരതാമസക്കാരും, സര്‍ക്കാര്‍ കേസ്സുകള്‍ കൈകാര്യം ചെയ്യുന്നതില്‍ തല്‍പ്പരരും ആയിരിക്കണം.
അങ്കണവാടി നിയമനം
ഐ.സി.ഡി.എസ് സുല്‍ത്താന്‍ ബത്തേരി അഡീഷണല്‍ (അമ്പലവയല്‍) പ്രൊജക്ടിനു കീഴിലെ അമ്പലവയല്‍, നെന്മേനി പഞ്ചായത്തുകളിലെ അങ്കണ വാടികളില്‍ ഒഴിവു വരുന്ന വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തിലെ സ്ഥിരതാമസക്കാരും ഒക്ടോബര്‍ 1 ന് 18 നും 46 നും ഇടയില്‍ പ്രായമുള്ളവരുമായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായിരിക്കണം. എസ്.എസ്.എല്‍.സി പാസ്സായവര്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല. എന്നാല്‍ എഴുത്തും വായനയും അറിഞ്ഞിരിക്കണം. യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 27 ന് വൈകിട്ട് 5 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ഡി.എസ് സുല്‍ത്താന്‍ ബത്തേരി അഡീഷണല്‍ (അമ്പലവയല്‍) ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04936-261300.