2022-23 അധ്യയന വര്‍ഷത്തില്‍ എട്ടാം തരം മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് ഉള്‍പ്പെടെയുളള വിവിധ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഒക്ടോബര്‍ 20 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേ ണ്ടതില്ല. മുന്‍ അധ്യയന വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടുള്ളവര്‍ പുതുക്കുന്നതിനുള്ള അപേക്ഷകളും ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.labourwelfarefund. in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഓഫ് ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.