തിരുവനന്തപുരം ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പും പൂവച്ചല്‍ പഞ്ചായത്തിലെ കുറ്റിച്ചല്‍ ലൂര്‍ദ് മാതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയും സംയുക്തമായി സംഘടിപ്പിച്ച മില്ലറ്റ് ബേസ്ഡ് റെസിപ്പി കോമ്പറ്റീഷന്‍ ആന്‍ഡ് ഡെമോണ്‍സ്‌ട്രേഷന്‍ എന്ന പരിപാടിയുടെ വിജയികളെ പ്രഖ്യാപിച്ചു. ‘ഈറ്റ് റൈറ്റ് ചലഞ്ച്’ പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

മത്സരത്തില്‍ ലൂര്‍ദ്ദ് മാതാ കോളേജിലെ വിദ്യാര്‍ഥികളായ സായ് നേത്രാ, ദേവിക അജിത് എന്നിവര്‍ ഒന്നാം സ്ഥാനവും, സഞ്ജന എം നജീബ്, വിവേക് എ. എം എന്നിവര്‍ രണ്ടാം സ്ഥാനവും ആശിഷ് ഔസേപ്പ് ആന്റണി,ബേബിച്ചന്‍ ജെയിംസ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി. കോളേജ് വിദ്യാര്‍ത്ഥികളുടെ 13 ടീമുകള്‍ പങ്കെടുത്ത പരിപാടിയില്‍ വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണം ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി. ആര്‍. വിനോദ് നിര്‍വഹിച്ചു.