തിരുവനന്തപുരം എൽ. ബി. എസ്. സെൻറ്റർ  ഫോർ സയൻസ് ആൻഡ്  ടെക്‌നോളജിക്ക് കീഴിലെ പൂജപ്പുര വനിതാ എൻജിനിറിങ് കോളേജിൽ ബി.ടെക് സിവിൽ എൻജിനിറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിറിങ്, ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചുകളിലെ എൻ.ആർ.ഐ ക്വാട്ടയിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ ഒക്ടോബർ 15ന് രാവിലെ 9.30 ന്  അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. വിശദവിവരങ്ങൾക്ക്: 9895983656, 9995595456, 9495904240, 9605209257, www.lbt.ac.in എന്നിവയുമായി ബന്ധപ്പെടാം.