ക്യാഷ് അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്‌സ് ആന്റ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചവരില്‍ നിന്ന് ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2021-2022 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ (സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കും), സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടിവര്‍ക്കുമാണ് അവാര്‍ഡ് നല്‍കുക. അംഗത്വ രജിസ്ട്രേഷന്റെ കോപ്പി, അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാര്‍ത്ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഒക്ടോബര്‍ 15 നകം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04936 206878.

അപേക്ഷ ക്ഷണിച്ചു

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് എസ്.എസ്.എല്‍.സിയും, 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. 17 വയസിനും 35 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് ലഭിക്കും. ഈ-ഗ്രാന്റ്‌സ് വഴി പട്ടികജാതി, മറ്റര്‍ഹവിഭാഗങ്ങള്‍ക്ക് ഫീസ് സൗജന്യവും ലഭിക്കും. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 20 നകം പിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 8547126028, 04734296496.

ദേശി ഫെര്‍ട്ടിലൈസര്‍ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഫെര്‍ട്ടിലൈസര്‍ ഡീലര്‍മാര്‍ക്ക് നടത്തപ്പെടുന്ന ദേശി ഫെര്‍ട്ടിലൈസര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലെ ഡീലര്‍മാര്‍ക്കും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ബാച്ചില്‍ 40 അംഗങ്ങള്‍ക്കാണ് പ്രവേശനം. അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ കല്‍പ്പറ്റ അനന്തവീര തിയേറ്ററിന് സമീപം അമ്മൂസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ആത്മ ജില്ലാ ഓഫീസില്‍ ഒക്ടോബര്‍ 25 നകം സമ്മതപത്രം സമര്‍പ്പിക്കണം. ഫോണ്‍: 04936 296205.