സൈക്കോളജി അപ്രന്റീസ് നിയമനം
താനൂര്‍, സി.എച്ച്.എം.കെ.എം. ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ സൈക്കോളജി അപ്രന്റീസിന്റെ താല്‍ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 14 ന് രാവിലെ 10 ന് കോളേജില്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ 2023 മാര്‍ച്ച് 31 വരെ അപ്രന്റീസ്ഷിപ്പില്‍ താല്‍ക്കാലികമായി നിയമിക്കും.
ലാബ് ടെക്നീഷ്യന്‍, ലാബ് അസിസ്റ്റന്റ് നിയമനം
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലികമായി ലാബ് ടെക്നീഷ്യന്‍, ലാബ് അസിസ്റ്റന്റ് തസ്തികളില്‍ നിയമനം നടത്തുന്നു. ലാബ് ടെക്നീഷ്യന്‍ 1 ഒഴിവ്. യോഗ്യത മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയിലെ ബിരുദം/ഡിപ്ലോമ, സംസ്ഥാന കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ലാബ് അസിസ്റ്റന്റ് 2 ഒഴിവ്. യോഗ്യത വി.എച്ച്.സി-എം.എല്‍.ടി. അപേക്ഷകര്‍ സൂപ്രണ്ടിന് നല്‍കുന്ന അപേക്ഷയോടൊപ്പം ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള ഫോട്ടോ പതിച്ച ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് കൂടാതെ ആവശ്യമായ രേഖകള്‍ സഹിതം ഒക്ടോബര്‍ 20 ന് രാവിലെ 10 ന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04935 240264.