അധ്യാപക നിയമനം
എ.എം.എം.ആര്‍.ജി.എച്ച്.എസ് നല്ലൂര്‍നാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. താമസിച്ചു പഠിപ്പിക്കാന്‍ താല്‍പര്യമുള്ള, നിശ്ചിത ഹയര്‍ സെക്കണ്ടറി അധ്യാപക യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ഒക്ടോബര്‍ 17 ഉച്ചയ്ക്ക് 2 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 9496165866, 04935293868.
ഗസ്റ്റ് അധ്യാപക നിയമനം
പനമരത്ത് സ്ഥിതിചെയ്യുന്ന മാനന്തവാടി സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ നിലവിലുള്ള കംമ്പ്യൂട്ടര്‍ ലക്ച്ചറര്‍ തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഒന്നാം ക്ലാസ് ബി.ടെക് ബിരുദമുള്ളവര്‍ ഒക്ടോബര്‍ 16 നകം www.gptcmdy.ac.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്ത് ഒക്ടോബര്‍ 17 ന് രാവിലെ 10 ന് പനമരം ഓഫീസില്‍ അസ്സല്‍ രേഖകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04935 293024.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കല്‍പ്പറ്റ കെ.എം.എം.ഗവ. ഐ.ടി.ഐയിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍ അധ്യാപകന്‍/അധ്യാപിക) തസ്തികയിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തില്‍പ്പെട്ട കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം/ഡിപ്ലോമ അല്ലെങ്കില്‍ എന്‍.എ.സി/ എന്‍.ടി.സി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം ഒക്ടോബര്‍ 15 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04936 205519.