മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ സീറ്റൊഴിവ്

മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ 2022-23 വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് എം.എ എക്കണോമിക്‌സ്,(എസ്.ടി, ഭിന്നശേഷി, സ്‌പോര്‍ട്‌സ്), എം എ ഇംഗ്ലീഷ് (എസ്.ടി സ്‌പോര്‍ട്‌സ്), എം.എ ഇസ്ലാമിക് ഹിസ്റ്ററി (ഇ.ഡബ്ല്യൂ.എസ്, എസ്.ടി) എം.കോം(എസ് ടി, ഒ.ബി.എക്‌സ്), എം.എസ്.സി ഫിസിക്‌സ്(എസ്.സി,എസ് ടി, ഭിന്നശേഷി, സ്‌പോര്‍ട്‌സ്), എം എസ് സി സ്റ്റാറ്റിസ്റ്റിക്‌സ്(എസ്.സി,എസ്.ടി, ഭിന്നശേഷി, സ്‌പോര്‍ട്‌സ) എന്നിങ്ങനെ ഒഴിവുകളുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പി.ജിക്ക് രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രേഖകള്‍ സഹിതം ഒക്ടോബര്‍ 17 ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ റിപ്പോര്‍ട്ട് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 9061734918.

അപേക്ഷ തിയ്യതി നീട്ടി

കേരള സർക്കാർ നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാനുള്ള തീയതിനീട്ടി. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് എസ്.എസ്.എൽ.സിയും, 50 ശതമാനം മാർക്കോടെ ഭാഷ ഹിന്ദിയോടു കൂടിയുള്ള പ്ലസ് ടുവും ഉള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. 17 നും 35 നും ഇടക്ക് പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും മറ്റു പിന്നോക്കക്കാർക്ക് മൂന്ന് വർഷവും വയസ്സിളവ് അനുവദിക്കും. അപേക്ഷകൾ ഒക്‌ടോബർ 20 മുൻപായി പ്രിൻസിപ്പാൾ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്- 8547126028, 04734296496.

സീറ്റ് ഒഴിവ്

കാസർഗോഡ് എളേരിത്തട്ട് ഇ.കെ നായനാർ മെമ്മോറിയൽ ഗവ.ബി എ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ പട്ടിക ജാതി(ഒന്ന്), ഭിന്നശേഷി(രണ്ട്), ഇഡബ്ല്യുഎസ്(ഒന്ന്) എന്നീ സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്‌ടോബർ 18 ന് നാല് മണിക്ക് മുമ്പായി കോളേജിൽ ഹാജരാകണം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ അഭാവത്തിൽ പട്ടിക വർഗ്ഗ വിദ്യാർത്ഥികളെയും പരിഗണിക്കും.