അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തിലാണ് പരിപാടികൾ.ദിനാചാരണത്തിന്റെ ഭാഗമായി കോഴിക്കോട് ലോ കോളേജിൽ മോക് ഡ്രില്ലും ഫറൂക്ക് ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. മുക്കം നിലയത്തിലെ ലിറ്റിൽ ഫ്ലവർ സ്കൂൾ മേലെ പാറ ,മാളിക്കടവ് ഗവൺമെന്റ് ഐടിഐ എന്നിവിടങ്ങളിൽ നാളെ (ഒൿടോബർ 14) മോക് ഡ്രിൽ നടത്തും.

ലോകമെമ്പാടുമുള്ള ദുരന്ത സാധ്യതകൾ കുറയ്ക്കുന്നതിനാണ് എല്ലാ വർഷവും ഒക്ടോബർ പതിമൂന്ന് അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനമായി ആചരിക്കുന്നത്. ജനങ്ങളിൽ ദുരന്ത സാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ജാഗ്രത പാലിക്കൽ ബോധവൽക്കരണം നൽകുക, ദുരന്ത നിവാരണത്തിനായുള്ള ആഗോള സംസ്കാരം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യം വച്ചാണ് ദുരന്ത നിവാരണ ദിനം ആചരിക്കുന്നത്.