എളവള്ളി ഗ്രാമപഞ്ചായത്തിലെ ഒമ്പത് വാർഡുകളിലൂടെ കടന്നുപോകുന്ന എളവള്ളി പാറ- ജനശക്തി – പൂവ്വത്തൂർ റോഡ് നിർമ്മാണം ആരംഭിച്ച ഘട്ടത്തിൽ ജനകീയ ഇടപെടലിലൂടെ വീതി വർദ്ധിപ്പിക്കുന്നതിന് തീരുമാനമായി.

കാനയുടെ പണികളാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കാന നിർമ്മിക്കുമ്പോൾ റോഡിൻ്റെ വീതി പലയിടത്തും തടസ്സമായിരുന്നു. ഈ സാഹചര്യത്തിലാണ് ജനകീയമായി റോഡ് വീതികൂട്ടൽ ആരംഭിച്ചത്. ഉല്ലാസ് നഗർ മുതൽ എളവള്ളി പാലം വരെയുള്ള ഭാഗമാണ് വീതി കൂട്ടുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ്, ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി സി മോഹനൻ എന്നിവർ നേതൃത്വം നൽകി.