അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണവുമായി ബന്ധപ്പെട്ട് ഫയർ ആൻഡ് റസ്ക്യൂ പറവൂർ യൂണിറ്റ് ടീമിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ മോക്ഡ്രിൽ സംഘടിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ചെയ്തു.
നഗരസഭാ അധ്യക്ഷ വി.എ പ്രഭാവതി, പറവൂർ തഹസിൽദാർ കെ.എൻ അംബിക, ഡെപ്യൂട്ടി തഹസിൽദാർ (ദുരന്തനിവാരണം) ഉമ എം. മേനോൻ ,സ്റ്റേഷൻ ഓഫീസർ വി.ജി.റോയ്, ഹെഡ് മിസ്ട്രസ് എ.എസ് സിനി, എന്നിവരുടെ മേൽനോട്ടത്തിലാണ് മോക് ഡ്രിൽ നടന്നത്.