മുഴുവൻ കുടുംബങ്ങൾക്കും അപകട സുരക്ഷ ഇൻഷുറൻസ് ഉറപ്പുവരുത്തി നൊച്ചാട് പഞ്ചായത്ത്. പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന നൂറ് ശതമാനം പൂർത്തീകരിച്ച പഞ്ചായത്തായി നൊച്ചാടിനെ ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി പ്രഖ്യാപിച്ചു.

രാജ്യത്തെ 18 മുതൽ 70 വയസുവരെയുള്ളവർക്ക് ലഭ്യമാകുന്ന വ്യക്തിഗത ഇൻഷുറൻസ് പോളിസിയാണ് പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജന. എസ് ബി വൈ ഇൻഷുറൻസ് മേഖലയിൽ വരുന്ന ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയാണിത്.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ന‌ടന്ന ചടങ്ങിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു അധ്യക്ഷത വഹിച്ചു.