ആധുനിക സാങ്കേതിക വിദ്യകൾ ആദിവാസി വിഭാഗങ്ങളുടെ സമൂഹിക ഉന്നമനത്തിനായി ഉപയോഗ പ്പെടുത്തുമെന്ന് പട്ടിക ജാതി പട്ടിക വർഗ വികസന മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കൽപ്പറ്റ ഇന്ദ്രിയ ഹാളിൽ നടന്ന
ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ കോളനീസ് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യകൾ ഗുണകരമായ മാറ്റത്തിന് ഉപയോഗപ്പെടു ത്തണം. വികസന പദ്ധതികളിൽ മനുഷ്യത്വ സമീപനവും ഉണ്ടാകണം. അല്ലാത്തപക്ഷം അവ പ്രയോജനം ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു.

പട്ടികവർഗ്ഗക്കാരുടെ ഉന്നമനത്തിന് വിദ്യാഭ്യാസത്തിന് ഏറെ പങ്കുവയ്ക്കാൻ കഴിയും. പുതിയ കാലത്ത് ഡിജിറ്റൽ സാക്ഷരത അനിവാര്യമാണ്. പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സാക്ഷരത നൽകുന്ന തിന് മുഖ്യ പരിഗണന നൽകും. ഒരു വർഷം കൊണ്ട് 1026 പട്ടികവർഗ്ഗ സങ്കേതങ്ങളിൽ കണക്ടിവിറ്റി സൗകര്യം ഒരുക്കിയിട്ടുണ്ട്. അവശേഷി ക്കുന്ന പ്രദേശങ്ങളിലും ഉടൻ കണക്ഷൻ സൗകര്യം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഒ.ആർ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ.ഗീത, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, സിഡാക് സയന്റിസ്റ്റ്മാരായ പി. എസ് . സുബോധ് , പി. ദേവാനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.