മീനങ്ങാടി പഞ്ചായത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ 44 പട്ടികവര്‍ഗ്ഗ കുടുംബങ്ങൾക്കും, പൂതാടി പഞ്ചായത്തിലെ ഭൂരഹിതരായ 11 പട്ടികവര്‍ഗ്ഗ കുടുംബങ്ങൾക്കുമാണ് പദ്ധതിയിലൂടെ വീടുകൾ ലഭിച്ചത് . സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ സര്‍ക്കാര്‍ കണ്ടെത്തിയ 7.81 ഏക്കര്‍ ഭൂമിയിലാണ് ‘പ്രകൃതി ഗ്രാമം ‘ എന്ന പേരിട്ട സ്വപ്ന ഭവനങ്ങള്‍ ഒരുങ്ങിയത്. വൈദ്യുതി, കുടിവെള്ളം ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്.
സി.സിയില്‍ 48 വീടുകളും ആവയലില്‍ 7 വീടുകളുമാണ് പട്ടിക വര്‍ഗ്ഗ വകുപ്പ് നിര്‍മ്മിച്ചിട്ടുളളത്. 2 കിടപ്പുമുറികള്‍, വരാന്ത, ഹാള്‍, അടുക്കള, ശുചിമുറി എന്നീ സൗകര്യങ്ങളോടുകൂടിയ ഒരു വീടിന് 6 ലക്ഷം രൂപ നിരക്കില്‍ 3.30 കോടി രൂപയാണ് ചെലവിട്ടത്. ഗുണഭോക്താക്കളുടെ മനസ്സിനണങ്ങിയ രീതിയില്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് വീടുകൾ നിര്‍മ്മിച്ചിരിക്കുന്നത്