സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. ബേപ്പൂർ മണ്ഡലത്തിലെ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ശാസ്ത്ര സാങ്കേതികവിദ്യയുടെ വികാസം വിദ്യാഭ്യാസ രീതിയിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. ഇത് വിദ്യാഭ്യാസ മേഖലയിലും പ്രകടമാണ്. വ്യക്തികളുടെ നല്ല വശങ്ങൾക്ക് കൂടുതൽ മികവേകുന്നതാണ് വിദ്യാഭ്യാസം.
അക്കാദമിക മികവിനൊപ്പം നല്ല മനുഷ്യനായി വളരാനും വിദ്യാഭ്യാസത്തിലൂടെ സാധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഫറോക്ക് മുൻസിപ്പാലിറ്റി ചെയർമാൻ അബ്ദുൾ റസാക്ക് എൻ.സി അധ്യക്ഷത വഹിച്ചു. രാമനാട്ടുകര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ബുഷറ റഫീഖ്, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ, ഫറോക്ക് മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം സമീഷ്, ഫറോക്ക് മുൻസിപ്പാലിറ്റി ഡിവിഷൻ കൗൺസിലർ കെ ടി എ മജീദ്, ഡി.ഇ.ഒ ധനേഷ് കെ.പി, എ.ഇ.ഒ കുഞ്ഞിമൊയ്തീൻ, സ്കൂൾ പ്രിൻസിപ്പൽ താരാ ബാബു തുടങ്ങിയവർ പങ്കെടുത്തു. ബേപ്പൂർ മണ്ഡലം ഡവലപ്പ്മെന്റ് മിഷൻ ചെയർമാൻ എം ഗിരീഷ് സ്വാഗതവും പിടിഎ പ്രസിഡന്റ് സിദ്ദിഖ് നന്ദിയും പറഞ്ഞു.