കേന്ദ്ര ഗവണ്മെന്റിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ഗവേഷണ കേന്ദ്രമായ സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ.ആർ ആൻഡ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, വെള്ളയമ്പലം, തിരുവനന്തപുരത്ത്,  തൊഴിലധിഷ്ഠിത എം.ടെക് പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റിലേക്ക് വാക് ഇൻ അഡ്മിഷൻ നടത്തുന്നു. എംടെക് (വിഎൽഎസ്‌ഐ ആൻഡ് എംബഡഡ്‌ സിസ്റ്റംസ്), എംടെക് (സൈബർ ഫോറൻസിക്‌സ്  ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി)എന്നീ കോഴ്‌സുകളിലാണ് സീറ്റൊഴിവുള്ളത്.

കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് (erdciit.ac.in) സന്ദർശിക്കുകയോ ഫോണിൽ (8547897106, 9446103993, 81388997025- 04712723333- Extn: 250, 318) ബന്ധപ്പെടുകയോ ചെയ്യുക.