നെടുമങ്ങാട് ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിംഗ് ബ്രാഞ്ചുകളിലേക്ക് ഒക്ടോബര്‍ 21 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സ്റ്റേറ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ 9:30 നും, 30,000 വരെ റാങ്കുള്ളവര്‍ 11നും, 30001 മുതല്‍ 40000 വരെ റാങ്കുള്ളവര്‍ 12 നും എത്തിച്ചേരണം. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസല്‍ ഹാജരാക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.polyadmission.org.
