വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ വിതരണം തുടങ്ങി

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ സെപ്റ്റംബര്‍ മുതല്‍ അംഗത്വ കാലാവധിക്കനുസൃതമായി വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ വിതരണം തുടങ്ങിയതായി ചെയര്‍മാന്‍ അറിയിച്ചു. പെന്‍ഷന്‍ തുകയില്‍ 150 മുതല്‍ 1050 രൂപ വരെ വര്‍ദ്ധനവുണ്ടാകും.

ടെണ്ടര്‍ ക്ഷണിച്ചു

വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിലെ ഡോര്‍മെട്രിയിലേക്ക് ആവശ്യമായ ബെഡ്, തലയണ, ബെഡ്ഷീറ്റ്, പില്ലോകവര്‍ എന്നിവ സപ്ലൈ ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം പ്രവര്‍ത്തി സമയങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോറം സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31 ന് രണ്ട് മണി.

സ്വയം തൊഴില്‍ ബോധവല്‍ക്കരണ ശില്പശാല നടത്തുന്നു

ബാലുശ്ശേരി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വയം തൊഴില്‍ ബോധവല്‍ക്കരണ ശില്പശാല നടത്തുന്നു. ഒക്‌ടോബര്‍ 26 ന് രാവിലെ 10 മണിക്ക് ബാലുശ്ശേരി പഞ്ചായത്ത് ഹാളിലാണ് പരിപാടി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു വഴി നടപ്പിലാക്കി വരുന്ന വിവിധ സ്വയം തൊഴില്‍ വായ്പ പദ്ധതികള്‍ /സബ്‌സിഡി/വ്യത്യസ്ത സ്വയം തൊഴില്‍ സംരംഭങ്ങള്‍ അവയുടെ വിജയ സാദ്ധ്യതകള്‍  എന്നിവയെക്കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ താല്പര്യമുളളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2640170.

ടെണ്ടര്‍ ക്ഷണിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള അരിക്കുളം മാനോളി മീത്തല്‍ കൊയിലോത്തുകണ്ടി റോഡ്, അത്താണി – കൊളക്കാട് റോഡ്, ചേമഞ്ചേരി സി.എച്ച്.സി ചുറ്റുമതിലും ഗേറ്റും തുടങ്ങിയ പ്രവർത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്ടോബര്‍ 28 ന് വൈകീട്ട് അഞ്ച്  വരെ. ടെണ്ടര്‍ തുറക്കുന്ന തീയ്യതി ഒക്ടോബര്‍ 31 ന് രാവിലെ 11 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2630800.

അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ മാതൃകാ മത്സ്യബന്ധന യാനം തെരഞ്ഞടുക്കുന്നതിനായി മത്സ്യബന്ധന യാന ഉടമകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. സസ്റ്റയിനബിള്‍  മറൈന്‍ ഫിഷിങ് പ്രാക്ടീസസ് പദ്ധതി പ്രകാരം സുസ്ഥിര മത്സ്യബന്ധനം, മത്സ്യത്തൊഴിലാളികളുടെ സുരക്ഷ എന്നിവ ഉറപ്പുവരുത്തുകയും സമുദ്ര മത്സ്യങ്ങളുടെ ഉല്പാദന വര്‍ദ്ധനവ് സംരക്ഷണം എന്നിവയുമാണ് ലക്ഷ്യം. 75% ആണ് സബ്‌സിഡി കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2383780.

താല്‍ക്കാലിക നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഫാമിലി മെഡിസിന്‍ വിഭാഗത്തില്‍ സീനിയര്‍ റസിഡന്റിന്റെ ഒഴിവില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫാമിലി മെഡിസിന്‍ വിഷയത്തില്‍ പിജി ഡിപ്ലോമയോ ഡിഗ്രിയും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  govtmedicalcollegekozhikode.ac.in/news എന്ന ലിങ്കില്‍ നിന്നും ആപ്ലിക്കേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. താല്പര്യമുള്ളവര്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് principalmcc@gmail.com എന്ന മേല്‍വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2350200, 205, 206, 207

സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു

വടകര എഞ്ചിനീയറിങ് കോളേജില്‍ 2022-23 അദ്ധ്യയന വര്‍ഷത്തില്‍ ബി ടെക് കോഴ്‌സിന്റെ വിവിധ ബ്രാഞ്ചുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. നിര്‍ദ്ദിഷ്ട യോഗ്യതയുളള വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഒക്‌ടോബര്‍ 20 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷനിലൂടെ പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400477225, 0496-2536125.