എരിമയൂര്‍ ഗ്രാമപഞ്ചായത്തില്‍ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ വാതകശ്മശാനം ‘ശാന്തിതീരം’ പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 88 ലക്ഷം രൂപ ചെലവില്‍ ചുള്ളിമടയിലാണ് ശ്മശാനം പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് 2500 രൂപ നിരക്കില്‍ ശ്മശാനത്തില്‍ മൃതശരീരം ദഹിപ്പിക്കാനാകും. പുറത്തുള്ളവര്‍ക്കും ശ്മശാനം ഉപകാരപ്രദമാകും.
ശ്മശാനത്തിന്റെ ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. എരിമയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാര്‍  അധ്യക്ഷനായി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. കുട്ടികൃഷ്ണന്‍, രാമകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശിവകുമാര്‍, ഗ്രാമപഞ്ചായത്ത് ചെയര്‍മാന്മാരായ ശ്രീരാജ്കുമാര്‍, കെ. അന്‍ഷിഫ്, പി.എം മഞ്ജുള, ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം ഷെഫീക്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. ഹരീഷ്‌കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ചിത്ര, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.