സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നാഷണല്‍ സര്‍വ്വീസ്് സ്‌കീമും, എക്സൈസ് വകുപ്പും, വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ബോധ്യം 2022’ ലഹരി വിരുദ്ധബോധവല്‍ക്കരണ ക്വിസ് മത്സരത്തിന്റെ ജില്ലാ തല മത്സരം പൂജപ്പുര എല്‍ ബി എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടന്നു. വി കെ പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്‌കൂള്‍, കോളേജുകളെ പ്രതിനിധീകരിച്ച് 200 ല്‍ പരം വിദ്യാര്‍ത്ഥികള്‍ ക്വിസ്സില്‍ പങ്കെടുത്തു. ഇതോടനുബന്ധിച്ച് മനുഷ്യച്ചങ്ങലയും കോളേജില്‍ സംഘടിപ്പിച്ചു.