തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട ചോനാംപാറ സാമൂഹ്യ പഠനമുറി സെന്ററില്‍ ഫെസിലിറ്റേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ടി.ടി.സി, ഡിഗ്രി, ബി.എഡ് യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. 18 നും 35 നും മദ്ധ്യേ പ്രായമുളളവരാകണം. നിയമനം താത്കാലികം. പ്രതിമാസം 15,000/ രൂപ വേതനം ലഭിക്കും. തിരുവനന്തപുരം ജില്ലയില്‍ ഒരൊഴിവാണുള്ളത്. താല്‍പ്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ ജാതി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷ തയ്യാറാക്കി ഒക്ടോബര്‍ 28 ന് മുന്‍പ് പ്രോജക്ടോഫീസര്‍, ഐ.റ്റി.ഡി.പി. ജംഗ്ഷന്‍, നെടുമങ്ങാട് എന്ന വിലാസത്തില്‍ ലഭ്യമാക്കണം.