പുല്‍പ്പളളി, മുളളന്‍കൊല്ലി എന്നീ ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍, അറ്റന്‍ഡര്‍ കം ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. വെറ്റിനറി സര്‍ജന്‍ തസ്തികയ്ക്ക് യോഗ്യത ബി.വി.എസ്.സി ആന്റ് എ.എച്ച്, കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി 45 വയസ്. അറ്റന്‍ഡര്‍ കം ഡ്രൈവര്‍ തസ്തികയ്ക്ക് യോഗ്യത എല്‍.എം.വി ലൈസന്‍സ്, 10 വര്‍ഷത്തെ സേവന പരിചയം, മൃഗസംരക്ഷണ മേഖലയില്‍ പ്രവൃത്തിപരിചയം പ്രായപരിധി 55 വയസ്സ്. വെറ്റിനറി സര്‍ജന്‍ കൂടിക്കാഴ്ച ഒക്ടോബര്‍ 25 ന് ഉച്ചയ്ക്ക് 2 നും, അറ്റന്‍ഡര്‍ കം ഡ്രൈവര്‍ കൂടിക്കാഴ്ച ഉച്ചയ്ക്ക് 3 നും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് പുല്‍പ്പളളി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നേരിട്ട് ഹാജരാകണം.