ഐ.എച്ച്.ആർ.ഡിക്കു കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള ഒന്നാം വർഷ ബി.ടെക് ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ & ഇലകിട്രോണിക്‌സ് എൻജിനിയറിങ് സീറ്റുകളിലേക്ക് ഒക്ടോബർ 21ന് രാവിലെ 10.30നു സ്‌പോട്ട് അഡ്മിഷൻ നടത്തും. പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ (KEAM 2022) ഉൾപ്പെട്ടിട്ടുള്ളവർക്കും JEE 2022/ CUSAT 2022 ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ഒന്നാം വർഷ ബി.ടെക് പ്രവേശനത്തിന് പങ്കെടുക്കാം. റാങ്ക്, യോഗ്യത സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ്: www.cek.ac.in. ഫോൺ: 0469-2677890, 2678983, 8547005034, 9447402630, 9496570592.