സംസ്ഥാനത്ത് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രക്രിയയുടെ ഭാഗമായി കണ്ടെത്തിയിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡ് വോട്ടര്‍ ഐഡി കാര്‍ഡ് എന്നീ അവകാശരേഖകള്‍ നല്‍കുന്നതിനുളള ‘അവകാശം അതിവേഗം’ ക്യാമ്പയിന്‍ നാളെ മുതല്‍ (വ്യാഴം) ജില്ലയില്‍ തുടങ്ങും. ഇന്ന് ബത്തേരി, കല്‍പ്പറ്റ ബ്ലോക്കുകളിലും 21 ന് പനമരം ബ്ലോക്കിലും 22 ന് മാനന്തവാടി ബ്ലോക്കിലുമാണ് ക്യാമ്പുകള്‍ നടക്കുന്നത്. അക്ഷയ, റവന്യൂ, സിവില്‍ സപ്ലൈസ്, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്തുകളിലാണ് ക്യാമ്പുകള്‍ സജ്ജമാ ക്കുന്നത്. ഓരോ പഞ്ചായത്തുകളിലെയും അതിദരിദ്രരുടെ ലിസ്റ്റില്‍ ഉള്‍പ്പെ ട്ടിട്ടുള്ള ഗുണഭോക്താക്കള്‍ കൈവശമുള്ള രേഖകള്‍ സഹിതം ക്യാമ്പുകളില്‍ പങ്കെടുക്കണം. നഗരസഭകളിലെ ഗുണഭോക്താക്കള്‍ ബ്ലോക്ക് പഞ്ചായത്തുകളിലെ ക്യാമ്പുകളിലാണ് പങ്കെടുക്കേണ്ടത്. ക്യാമ്പുകള്‍ രാവിലെ 10 മുതല്‍ ആരംഭിക്കും. വയനാട് ജില്ലയില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്ത 312 പേരും ആധാര്‍ കാര്‍ഡ് ഇല്ലാത്ത 299 പേരും വോട്ടര്‍ ഐഡി കാര്‍ഡ് ഇല്ലാത്ത 123 പേരുമാണ് അതിദരിദ്രരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.