കല്‍പ്പറ്റയില്‍ നടക്കുന്ന എ.ബി.സി.ഡി ക്യാമ്പിലൂടെ ആദ്യ ഡിജിറ്റല്‍ രേഖകള്‍ സ്വന്തമാക്കിയത് പനമരം മയിലാടി കോളനിയിലെ കെ. ഷിബുവും നെടുങ്കോട് കോളനിയിലെ എം. തങ്കമ്മയുമാണ്. ഇന്ത്യന്‍ പോസ്റ്റല്‍ പേയ്മെന്റ് ബാങ്കിന്റെ ഡിജിറ്റല്‍ കാര്‍ഡാണ് ഷിബുവിന് ലഭിച്ചത്. തങ്കമ്മയ്ക്ക് സ്വന്തമായി റേഷന്‍ കാര്‍ഡും ലഭിച്ചു. തങ്കമ്മയും ഷിബുവും ജില്ലാ കളക്ടര്‍ എ. ഗീതയില്‍ നിന്നും ഡിജിറ്റല്‍ കാര്‍ഡ് ഏറ്റുവാങ്ങി. എസ്.ടി പ്രമോട്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ഇരുവരും ക്യാമ്പിലെത്തിയത്.
