വ്യാവസായിക പരിശീന വകുപ്പിന് കീഴിലുള്ള ഐ.റ്റി.ഐകളിൽ 2014 മുതൽ 2017 വരെ സെമസ്റ്റർ സമ്പ്രദായത്തിലും 2018 മുതൽ വാർഷിക സമ്പ്രദായത്തിലും പ്രവേശം നേടി ഇനിയും സപ്ലിമെന്ററി പരീക്ഷ എഴുതി വിജയിക്കാനുള്ള ട്രെയിനികളുടെ സപ്ലിമെന്ററി പരീക്ഷ 2022 നവംബറിൽ നടത്തും. സെമസ്റ്റർ/ വാർഷിക സമ്പ്രദായത്തിൽ സപ്ലിമെന്ററി പരീക്ഷ എഴുതാനുള്ളവർക്ക് അവരവരുടെ ഐ.റ്റി.ഐകളിൽ ഒക്ടോബർ 25 മുതൽ നവംബർ 5 വരെ നേരിട്ട് ഹാജരായി ഫീസ് അടയ്ക്കാം.