മാനന്തവാടി ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ ഒഴിവുള്ളതും ഒഴിവു വരാൻ സാധ്യതയുള്ളതുമായ ഒന്നാം വർഷ ബി.ടെക് (റെഗുലർ) സീറ്റുകളിൽ കീം 2022 ബിടെക് പ്രോസ്പെക്ടസിന് വിധേയമായി തൽസമയ പ്രവേശനം നടത്തുന്നു. എൻട്രൻസ് കമ്മീഷണറുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആവശ്യമായ രേഖകൾ സഹിതം ഒക്ടോബർ 25ന് രാവിലെ 11നു മുൻപായി രജിസ്റ്റർ ചെയ്യണം. പ്രൈവറ്റ്/ സെൽഫ് ഫിനാൻസിംഗ് കോളേജുകളിൽ നിലവിൽ പ്രവേശനം ലഭിച്ചിട്ടുള്ളവർ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും എൻ.ഒ.സി ഹാജരാക്കണം. പുതുതായി പ്രവേശനം നേടുന്നവർ അന്നേ ദിവസം എല്ലാ അസൽ രേഖകളും സർട്ടിഫിക്കറ്റുകളും ഹാജരാക്കി കോളേജ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മുഴുവൻ ഫീസും അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.gecwyd.ac.in, 04935257321.