പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ക്കെതിരെയുള്ള ദേശീയ ഹെല്‍പ്ലൈനിന്റെ ഭാഗമായി ലീഗല്‍ കൗണ്‍സിലറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 21 നും 40 നും ഇടയില്‍ പ്രായമുള്ള നിയമബിരുദവും അഡ്വക്കേറ്റായി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമനകാലാവധി ഒരു വര്‍ഷം. പൂര്‍ണമായും കരാര്‍ വ്യവസ്ഥയില്‍ താല്‍കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിതമാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഒക്ടോബര്‍ 28 ന് വൈകീട്ട് 5 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 203824.
