ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ബയോമെഡിക്കൽ എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിൽ 2022-23 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ തുടരുന്നു.
താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താക്കളോടൊപ്പം കോളജിൽ നേരിട്ട് ഹാജരാകണം. പോളിടെക്‌നിക് പ്രവേശനത്തിനായി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാത്തവർക്കും സർക്കാർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും ഇപ്പോൾ അപേക്ഷ നൽകാം. SC/ST/OEC/OBC-H വിദ്യാർഥികൾക്ക് ഫീസ് അടയ്‌ക്കേണ്ടതില്ല. യോഗ്യരായ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04862297617, 9447847816, 8547005084, 9495276791.