തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയിലെ പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനമെന്ന പദ്ധതി പ്രകാരം എഞ്ചിനീയറിംഗ് അപ്രന്റീസുകളെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങ്ങില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദമുള്ള തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തിലെ യുവതി യുവാക്കള്‍ക്കാണ് അവസരം.

രണ്ടു വര്‍ഷ കാലയളവില്‍ ജില്ലാ പഞ്ചായത്തിലെ എന്‍ജിനീയറിങ് വിഭാഗത്തിലാണ് നിയമനം. പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.

നിലവില്‍ 30 ഒഴിവുകളുണ്ട്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നിശ്ചിത ഫോമില്‍ ഒക്ടോബര്‍ 31 വൈകിട്ട് 5 മണിക്കകം അപേക്ഷകള്‍ ലഭിക്കണം. വിലാസം: സെക്രട്ടറി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയം, പട്ടം പാലസ് പി.ഒ, 695 004. അപേക്ഷ ഫോമിന്റെ മാതൃക ംംം.്ോഷശഹഹമുമിരവമ്യമവേ.ശി എന്ന വെബ്‌സൈറ്റില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 -2550750, 2440890.