പരാതികൾ പരിഹരിക്കുന്നതിനായി കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിൽ സംഘടിപ്പിച്ച ജില്ലാ കളക്ടറുടെ പൊതുജന സമ്പർക്ക പരിപാടിയിൽ ലഭിച്ചത് 153 അപേക്ഷ.
എൽ.എ ഡെപ്യൂട്ടി കളക്ടർ കെ.എ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ അപേക്ഷകൾ സ്വീകരിച്ചു, പരാതികൾ കേട്ടു. മൂന്നാഴ്ചയ്ക്കകം പരാതികൾക്ക് നിയമാനുസൃതമായ പരിഹാരം കണ്ടെത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിയമാനുസൃതമായ പരിഹാരം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഇതു സംബന്ധിച്ച മറുപടി അപേക്ഷന് നൽകണം.
എൽ.ആർ. തഹസിൽദാർ കെ.എം. ജോസുകുട്ടി, തഹസീൽദാർ എ.എൻ. ഗോപകുമാർ എന്നിവർ പങ്കെടുത്ത് പരാതികൾ കേട്ടു. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ അതത് വകുപ്പ് മേധാവികൾക്ക് അയച്ചു. കാഞ്ഞിരപ്പള്ളി താലൂക്കിന് കീഴിലുള്ള 13 വില്ലേജ് ഓഫീസർമാരും ജീവനക്കാരും അദാലത്തിൽ പങ്കെടുത്തു.