ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം ജില്ലയിലെ dഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പരസ്യ വീഡിയോ തയാറാക്കൽ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള തീയതി ഒക്ടോബർ 25 വരെ നീട്ടി. പരമാവധി ഒരു മിനിട്ട് വരെയുള്ള ലഹരിവിരുദ്ധ സന്ദേശം നൽകുന്ന പരസ്യചിത്രമാണ് തയാറാക്കേണ്ടത്. പരസ്യത്തിന്റെ വീഡിയോ, ഓഡിയോ, സ്‌ക്രിപ്റ്റ്, ആശയം എന്നിവ മൗലികമായിരിക്കണം. വീഡിയോ എച്ച്.ഡി.(HD) നിലവാരം പുലർത്തണം. വിദ്യാർഥി കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന ആളായിരിക്കണം. തയാറാക്കിയ പരസ്യവീഡിയോ prdktym2@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് MP4 ഫോർമാറ്റിൽ അയയ്ക്കാം. അയയ്ക്കുന്ന വിദ്യാർഥിയുടെ പേര്, വിലാസം, മൊബൈൽഫോൺ നമ്പർ, കോളജ്/സ്‌കൂൾ വിലാസം, കോളജ്/സ്‌കൂൾ ഐ.ഡി. കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ സ്ഥാപനമേധാവിയുടെ കത്ത്, വീഡിയോ മൗലികമാണെന്നുള്ള സാക്ഷ്യപത്രം എന്നിവ ഇതോടൊപ്പം നൽകണം. കോട്ടയം കളക്ട്രേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സി.ഡി.യായി നേരിട്ടും പരസ്യവീഡിയോ നൽകാം. ഒരാൾക്ക് ഒരു എൻട്രി മാത്രമേ നൽകാനാകൂ.
യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 5000, 3000, 2000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കും. വിശദവിവരത്തിന് കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0481 2562558.